Breaking

Sunday, December 5, 2021

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ രാത്രിയിൽ ബസ് കേടായാൽ ദീർഘദൂര യാത്ര മുടങ്ങും

തിരുവനന്തപുരം: രാത്രിയും പകലും ഒരേ പോലെ ദീർഘദൂര ബസുകൾ പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ രാത്രി ബസ് കേടായാൽ യാത്ര മുടങ്ങും. അറ്റകുറ്റപ്പണി നടത്തേണ്ട സാങ്കേതികവിഭാഗം ജീവനക്കാർ 24 മണിക്കൂർ ഡ്യൂട്ടിക്കുണ്ടെങ്കിലും സ്‌പെയർപാർട്‌സ് വിതരണം ചെയ്യുന്ന സ്റ്റോർ വൈകീട്ട് ആറിന് അടയ്ക്കുന്നതിനാലാണിത്. അസിസ്റ്റന്റ് സ്‌റ്റോർകീപ്പർ ഉൾപ്പെടെ അഞ്ചു ജീവനക്കാർ ഉണ്ടായിട്ടും 24 മണിക്കൂറും സ്റ്റോർ തുറക്കാറില്ല. നൂറ്റിയെൺപതിലേറെ ദീർഘദൂര ബസ് സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ പ്രാധാന്യം കണക്കിലെടുത്ത് 24 മണിക്കൂറും സ്‌റ്റോർ പ്രവർത്തിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടും തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം മുടങ്ങി. ദീർഘദൂര ബസുകൾ അധികവും രാത്രിയാണ് അറ്റകുറ്റപ്പണിക്കെത്തുന്നത്. ഇവയ്ക്കുവേണ്ടി നേരത്തെ സ്‌പെയർപാർട്‌സ് മുൻകൂട്ടി എടുത്ത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. കരുതിവച്ചതിൽ കൂടുതൽ ഘടകങ്ങൾ ആവശ്യമുണ്ടെങ്കിൽ ബസ് നന്നാക്കാനാകില്ല. പകരം ബസ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ യാത്രമുടങ്ങും.


from mathrubhumi.latestnews.rssfeed https://ift.tt/3dnsgbT
via IFTTT