മൊണാക്കോ: വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരത്തിന് മുൻ ഇന്ത്യൻ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജ് അർഹയായി.ബുധനാഴ്ച്ച രാത്രിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ വെങ്കല മെഡൽ നേടിയിട്ടുളള അഞ്ജു കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയിൽ നടത്തുന്ന സേവനങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ബെംഗളൂരു കേന്ദ്രമായി അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് 2016 മുതൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റാണ്. വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ മികച്ച പുരുഷ താരമായി നോർവെയുടെ കാർസ്റ്റൻ വാർഹോമും വനിത താരമായി ജമൈക്കയുടെ എലൈൻ തോംപ്സണും തിരഞ്ഞെടുക്കപ്പെട്ടു. Content Highlights: Anju Bobby George wins World Athletics Award
from mathrubhumi.latestnews.rssfeed https://ift.tt/3DjHUiZ
via IFTTT
Thursday, December 2, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
അഞ്ജു ബോബി ജോര്‍ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് പുരസ്കാരം
അഞ്ജു ബോബി ജോര്‍ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് പുരസ്കാരം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed