Breaking

Tuesday, December 7, 2021

പ്ലസ് വൺ താത്‌കാലിക ബാച്ച് വൈകുന്നു, കുട്ടികൾ സമാന്തര വിദ്യാലയങ്ങളിലേക്ക്

കാളികാവ്: പ്ലസ് വൺ താത്‌കാലിക ബാച്ച് വൈകുന്നതിനാൽ വിദ്യാർഥികൾ സമാന്തര വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയുന്നു. വടക്കൻ ജില്ലകളിലെ ആറായിരത്തിലേറെ കുട്ടികൾ ഓപ്പൺ സ്കൂളിൽ രജിസ്റ്റർചെയ്തു. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്തുമാത്രം 4,363 പേരാണ് സമാന്തര വിദ്യാഭ്യാസം തിരഞ്ഞെടുത്തത്. സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ 12 താത്‌കാലിക ബാച്ച് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. ഓപ്പൺ സ്കൂൾ രജിസ്ട്രേഷന്റെ അവസാന തീയതിയായ 15-നുള്ളിൽ ചേരണമെന്നതിനാൽ, കുട്ടികൾ താത്‌കാലിക ബാച്ച് കാത്തിരിക്കാതെ സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുകയാണ്. മലപ്പുറം ജില്ലയിൽ തിങ്കളാഴ്ചവരെ 4,363 പേർ ഓപ്പൺ സ്കൂളിൽ ചേർന്നു. പാലക്കാട് 1,542 പേരും കോഴിക്കോട് 876 പേരും കണ്ണൂരിൽ 465 േപരും കാസർകോട് 320 പേരുമാണ് ഓപ്പൺ സ്കൂളിൽ ചേർന്നത്.സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് താത്‌കാലിക ബാച്ച് അനുവദിക്കുന്നത്. സൗകര്യമുള്ള സ്കൂൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഡി.ഡി.ഇ. മാരോടു നിർദേശിച്ചിട്ടുണ്ട്. ഈ പട്ടിക ലഭിച്ചശേഷമേ ബാച്ച് അനുദിക്കുന്നതിനുള്ള നടപടിയുണ്ടാകൂ. പാലക്കാട് ജില്ലയിലെ പട്ടിക വൈകിയതാണ് ബാച്ച് തുടങ്ങാനുള്ള ഉത്തരവ് വൈകുന്നതിന് കാരണമെന്നാണ് സൂചന.അധിക ബാച്ച് അനുവദിക്കാത്തതിനാൽ പ്രവേശനംനേടിയ കുട്ടികളുടെ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ നടപടികളും നീളുന്നു. പ്രവേശനംനേടിയ കുട്ടികൾക്ക്‌ പുതിയ ബാച്ച് അനുവദിച്ചശേഷം ട്രാൻസ്ഫർ അനുവദിക്കാനാണിത്. പ്രവേശനം നേടിയവർക്ക് വിദ്യാലയമാറ്റം നൽകിയശേഷം മാത്രമേ പുതിയ അപേക്ഷരെ പരിഗണിക്കൂ. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം ലഭിച്ചില്ലെങ്കിൽ ഓപ്പൺ സ്കൂളിലും പ്ലസ് വൺ പ്രവേശനം നഷ്ടമാകും. ഓപ്പൺ സ്കൂൾ ഫീസ് 560 രൂപ അടച്ച് വിദ്യാർഥികൾ തുടർ പoനാവസരം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3ov6KbO
via IFTTT