Breaking

Thursday, December 2, 2021

ഗുജറാത്ത് കലാപത്തിനു പിന്നിലാര്?; അനുചിത ചോദ്യം, കർശന നടപടിയെന്ന് സി.ബി.എസ്.ഇ.

ന്യൂഡൽഹി: ബുധനാഴ്ചത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ടേം പരീക്ഷയുടെ സോഷ്യോളജി പേപ്പറിൽ വിവാദചോദ്യം ഉൾപ്പെട്ടതിൽ കർശനനടപടി പ്രഖ്യാപിച്ച് അധികൃതർ. 2002-ൽ ഗുജറാത്തിൽ ഏതു രാഷ്ട്രീയപ്പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു വർഗീയകലാപം അരങ്ങേറിയതെന്നായിരുന്നു ചോദ്യം. കോൺഗ്രസ്, ബി.ജെ.പി., ഡെമോക്രാറ്റിക് ആൻഡ് റിപ്പബ്ലിക്കൻ എന്നീ മൂന്ന് ഉത്തരങ്ങളിൽനിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനായിരുന്നു വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. സി.ബി.എസ്.ഇ.യുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും അനുചിതവുമാണ് ചോദ്യമെന്നും ഉത്തരവാദികൾക്കെതിരേ കർശനനടപടി ഉണ്ടാവുമെന്നും ബോർഡ് അധികൃതർ പറഞ്ഞു. പുറത്തുനിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരാണ് ചോദ്യപ്പേപ്പർ തയ്യാറാക്കിയത്. അക്കാദമിക് വിഷയത്തിലൂന്നി ജാതി, മത, ലിംഗ, ദേശ ഭേദങ്ങളെ ബാധിക്കാതെയാവണം ചോദ്യങ്ങളെന്ന് വ്യക്തമായ നിർദേശം അവർക്ക് നൽകിയിരുന്നു. ചോദ്യങ്ങൾ സാമൂഹികമായോ രാഷ്ട്രീയമായോ ജനവികാരത്തെ ബാധിക്കുന്നതാവരുതെന്നും മാർഗനിർദേശത്തിലുള്ളതായി ബോർഡ് അധികൃതർ പറഞ്ഞു. ഗോധ്ര റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് തീപിടിച്ച് 59 കർസേവകർ മരിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ പടർന്ന വർഗീയകലാപത്തിൽ ആയിരത്തോളംപേരാണ് മരിച്ചത്. A question has been asked in todays class 12 sociology Term 1 exam which is inappropriate and in violation of the CBSE guidelines for external subject experts for setting question papers.CBSE acknowledges the error made and will take strict action against the responsible persons — CBSE HQ (@cbseindia29) December 1, 2021


from mathrubhumi.latestnews.rssfeed https://ift.tt/32T8lQj
via IFTTT