Breaking

Monday, December 6, 2021

താത്കാലിക അധ്യാപകനാകണോ? വാക്സിനെടുക്കണം

കാളികാവ്: വിദ്യാലയങ്ങളിൽ കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ താത്കാലിക അധ്യാപകരായി നിയമിക്കൂവെന്ന നിലപാടിൽ സ്കൂൾ മാനേജ്മെന്റുകൾ. യോഗ്യതാമാനദണ്ഡങ്ങളിലും ഒഴിവറിയിച്ചുള്ള പത്രപ്പരസ്യങ്ങളിലും മിക്ക മാനേജ്മെന്റുകളും ഈയൊരു വ്യവസ്ഥ കൂടി ഉൾപ്പെടുത്താൻ തുടങ്ങി. വാക്സിനെടുക്കാത്ത അധ്യാപകരുടെ എണ്ണം വിദ്യാഭ്യാസമന്ത്രി പുറത്തുവിട്ടതിനുപിന്നാലെയാണ് തീരുമാനം. ദുരന്തനിവാരണ അതോറിറ്റിക്കുവേണ്ടി ചീഫ് സെക്രട്ടറി കോവിഡ് മാനദണ്ഡം കർശനമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരും കാരണം വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ ആഴ്ചതോറും ആർ.ടി.പി.സി.ആർ. എടുക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇത് പിന്തുടർന്നാണ് താത്കാലിക അധ്യാപക നിയമനത്തിന് യോഗ്യതയായി വാക്സിനേഷൻ കൂടി മാനേജ്മെന്റുകൾ ഉൾപ്പെടുത്തിയത്. വാക്സിൻ എടുത്തവരായിരിക്കണം എന്നുകൂടി ചേർത്താണ് പുതിയ അപേക്ഷ ക്ഷണിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവരെ നിയമിച്ചാൽ അധ്യാപകർ ഹാജരാക്കുന്ന ആർ.ടി.പി.സി.ആർ. പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങൾകൂടി ഉറപ്പാക്കണം. രണ്ടു േഡാസും എടുത്തവരെ നിയമിച്ചാൽ ഈ തലവേദന ഒഴിവാകും. ഇത്തരം സാങ്കേതികക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ കൂടിയാണ് സ്കൂൾ മേധാവികളുടെ നീക്കം. സംസ്ഥാനത്ത് ഹയർസെക്കൻഡറി വിഭാഗത്തിൽ അധികബാച്ച് കൂടി അനുവദിക്കുന്നതിലൂടെ അധ്യാപക ഒഴിവുകളുടെ എണ്ണം കൂടും. വാക്സിൻ എടുക്കാത്ത അധ്യാപകർ കൂടുതലുള്ളതും മലപ്പുറത്തുതന്നെയാണ്. താത്കാലിക അധ്യാപകരുടെ കാര്യത്തിലെങ്കിലും ഇത്തരം പരാതി ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം. Content Highlights:COVID vaccine School teachers temporary vacancy


from mathrubhumi.latestnews.rssfeed https://ift.tt/31AKww0
via IFTTT