Breaking

Saturday, December 4, 2021

അതിർത്തികടന്ന് ‘കേരള സോപ്സ്‌’

കൊച്ചി : സംസ്ഥാന പൊതുമേഖാ സ്ഥാപനമായ ‘കേരള സോപ്സി’ന്റെ ഉത്പന്നങ്ങൾ അയൽസംസ്ഥാനങ്ങളിൽ താരമാകുന്നു. കേരള സോപ്സിന്റെ ബിസിനസിൽ 40 ശതമാനം ഇപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരള സോപ്സിന്റെ ആവശ്യക്കാർ. സോപ്പ് വിഭാഗത്തിൽ മഞ്ഞൾ അടങ്ങിയ ‘കേരള സാൻഡൽ സോപ്പി’നാണ് അയൽ സംസ്ഥാനങ്ങളിൽ ഡിമാൻഡ്. നിലവിൽ 17 തരം സോപ്പുകളാണ് സംരംഭം ഉത്പാദിപ്പിക്കുന്നത്.2020-21-ൽ 10.13 കോടി രൂപയുടെ 737 ടൺ സോപ്പുകളാണ് സംരംഭം കേരളത്തിലും പുറത്തുമായി വിറ്റത്. നടപ്പുസാമ്പത്തിക വർഷം ഒക്ടോബർ വരെ 6.84 കോടി രൂപയുടെ (410 ടൺ) സോപ്പ് വിപണിയിലെത്തിച്ചിട്ടുണ്ട്.കേരളത്തിൽ നേട്ടമുണ്ടാക്കി സാനിറ്റൈസർകോവിഡ് പശ്ചാത്തലത്തിലും സ്ഥാപനത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറിയത്. 2020-21-ൽ 45,000 ലിറ്റർ സാനിറ്റൈസറാണ് വിൽപ്പന നടത്തിയത്. നടപ്പു സാമ്പത്തികവർഷം ഇതിനോടകം 6,350 ലിറ്റർ സാനിറ്റൈസർ വിറ്റഴിക്കാനായി. ഹാൻഡ്‌വാഷ് ഉത്പാദനം കഴിഞ്ഞ സാമ്പത്തിക വർഷവും ഈ വർഷം ഇതുവരെയുമായി 21,000 ലിറ്ററാണ്. നടപ്പു സാമ്പത്തികവർഷം മൊത്തം 15-20 ശതമാനം വരെ വളർച്ച കൈവരിക്കാനാണ് കേരള സോപ്സ് ലക്ഷ്യമിടുന്നത്. ഒക്ടോബർ വരെ കമ്പനി 8.37 കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 13.84 കോടി രൂപയായിരുന്നു മൊത്തം വിറ്റുവരവ്. കയറ്റുമതി പുനരാരംഭിക്കുംവിദേശ വിപണികളിലും കേരള സോപ്സ് ഉത്പന്നങ്ങൾ എത്തിച്ചിരുന്നെങ്കിലും നിലവിൽ കണ്ടെയ്‌നർ ക്ഷാമവും ചാർജ് വർധനയും മൂലം കയറ്റുമതി നടക്കുന്നില്ല. പുതിയ സാധ്യതകൾ വന്നാൽ കയറ്റുമതി പുനരാരംഭിക്കുമെന്ന് അധികൃർ അറിയിച്ചു. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ വിപണി പിടിക്കുന്നതിനായുള്ള പദ്ധതികൾ കമ്പനി ആവിഷ്‌കരിച്ചുവരികയാണ്. നിലവിൽ വിപണനതന്ത്രങ്ങളുടെ ഭാഗമായി വെബ്‌സൈറ്റ് അടിമുടി മാറുകയാണ്. ജനുവരിയിൽ നവീകരിച്ച വെബ്‌സൈറ്റ് അവതരിപ്പിക്കാനാണ് കേരള സോപ്സ് ഒരുങ്ങുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3G9sYGf
via IFTTT