Breaking

Thursday, December 2, 2021

ടി.ആർ.എസ്. അകലുമ്പോൾ രാജ്യസഭയിൽ കേന്ദ്രത്തിന് ആശങ്ക

ന്യൂഡൽഹി: നിർണായക ഘട്ടങ്ങളിൽ തുണയ്ക്കുന്ന ടി.ആർ.എസ്. പ്രതിപക്ഷത്തിനൊപ്പം കൂടിയതും വൈ.എസ്.ആർ. കോൺഗ്രസ് നിലപാട് കടുപ്പിച്ചതും രാജ്യസഭയിൽ എൻ.ഡി.എ. സർക്കാരിന്റെ ഭൂരിപക്ഷം ത്രാസിലാക്കുന്നു. എന്നാൽ, സഭ തീരുംവരെ 12 പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്തതിനാൽ ഈ സമ്മേളനത്തിൽ പ്രശ്നം മറികടക്കാൻ ബി.ജെ.പി.ക്ക് ആവും. രാഷ്ട്രീയ കാരണങ്ങളാലാണ് കഴിഞ്ഞ സമ്മേളനത്തിലെ പ്രശ്നങ്ങൾക്ക് ഈ സമ്മേളനത്തിൽ തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിക്കുന്നതിന് കാരണമിതാണ്.245 അംഗ രാജ്യസഭയിൽ ആറ്‌ ഒഴിവുണ്ട്. 239 അംഗങ്ങളും ഹാജരായാൽ കേവലഭൂരിപക്ഷത്തിന് 120 പേർ വേണം. എൻ.ഡി.എ.യ്ക്കും സൗഹൃദത്തിലുള്ള പാർട്ടികൾക്കുമായി 120 അംഗങ്ങളാണുള്ളത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന് 104-ഉം. നിർണായകഘട്ടങ്ങളിലെല്ലാം ഭരണപക്ഷത്തെ പിന്തുണച്ചിരുന്ന ടി.ആർ.എസ്. പ്രതിപക്ഷത്തിനൊപ്പം നിൽക്കുന്നതാണ് ബുധനാഴ്ച സഭയിൽ കണ്ടത്. വൈ.എസ്.ആർ. കോൺഗ്രസും സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. അതനുസരിച്ചാണ് പിന്തുണ നൽകുന്നതും. ഇവർക്കൊപ്പം ബി.ജെ.ഡി.യും ചേർന്നാൽ ഭരണപക്ഷം പ്രതിസന്ധിയിലാവും. പ്രതിപക്ഷ എം.പി.മാരെ സസ്പെൻഡ് ചെയ്തതോടെ ഈ പ്രതിസന്ധിയാണ് കേന്ദ്രസർക്കാർ മറികടന്നിരിക്കുന്നത്.ലോക്‌സഭയിലും നാളികേര സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ടി.ആർ.എസ്. പ്രതിഷേധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/31i2d3q
via IFTTT