Breaking

Friday, December 3, 2021

ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ്: ടോസ് വൈകും | Live score

മുംബൈ: ക്യാപ്റ്റൻ വിരാട് കോലി തിരിച്ചെത്തുന്നതിന്റെ ആവേശം, പക്ഷേ ഏതുനിമിഷവും പെയ്യാനായി വെമ്പിനിൽക്കുന്ന മഴമേഘങ്ങൾ സൃഷിക്കുന്ന ആശങ്ക. ഇതിനിടയിൽ ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വാംഖഡെ സ്റ്റേഡിയത്തിൽ തുടങ്ങും. അഞ്ചുവർഷത്തിനുശേഷമാണ് വാംഖഡെയിൽ അന്താരാഷ്ട്ര ടെസ്റ്റ് നടക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇക്കുറി ട്വന്റി 20 ലോകകപ്പിലും ന്യൂസീലൻഡിനോടേറ്റ തോൽവി ഇന്ത്യൻ ടീം മറക്കാറായിട്ടില്ല. അതിനു മറുപടിപറയാൻ അവസരം കിട്ടിയ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അർഹിച്ച വിജയം അപ്രതീക്ഷിതമായി വഴുതിപ്പോയി. രണ്ടാം ടെസ്റ്റ് ജയിക്കുന്ന ടീമിന് രണ്ടു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുശേഷം വിശ്രമത്തിലായിരുന്ന വിരാട് കോലി തിരിച്ചെത്തുമ്പോൾ ആരെ പുറത്തിരുത്തും എന്ന ചോദ്യം ഇന്ത്യയെ വലയ്ക്കുന്നു. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച് ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയ ശ്രേയസ് അയ്യരെ മാറ്റുന്നത് അത്ര സുഖകരമല്ല. അജിൻക്യ രഹാനെ ഏറെക്കാലമായി ഫോമിലല്ല. പക്ഷേ, കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചയാളെ പുറത്തിരുത്തുന്നതും ധാർമികമായി ശരിയല്ല. ഓപ്പണർ മായങ്ക് അഗർവാളിനെ മാറ്റുകയാണ് മറ്റൊരു സാധ്യത. അപ്പോൾ, ശുഭ്മാൻ ഗില്ലിനൊപ്പം ആര് ഓപ്പൺ ചെയ്യും എന്ന ചോദ്യമുയരും. കഴിഞ്ഞ മത്സരത്തിനിടെ പരിക്കിലായ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പിന്നീട് തിരിച്ചെത്തി ബാറ്റുചെയ്തു. സാഹയെ മാറ്റി കെ.എസ്. ഭരതിനെ പരീക്ഷിക്കാൻ ഇടയുണ്ട്. പക്ഷേ, ഭരത് ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. പേസ് നിരയിൽ ഇഷാന്ത് ശർമയ്ക്കുപകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കും. മൂന്നാമതൊരു പേസ് ബൗളറെ കളിപ്പിക്കാനുള്ള സാധ്യത വിരാട് കോലി സൂചിപ്പിച്ചു. അങ്ങനെയെങ്കിൽ ആദ്യടെസ്റ്റിൽ തിളങ്ങിയ സ്പിൻ ത്രയം ആർ. അശ്വിൻ, രീവന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരിലൊരാൾ മാറേണ്ടിവരും. ന്യൂസീലൻഡ് നിരയിൽ ഓഫ് സ്പിന്നർ വില്യം സോമർവില്ലിന് പകരം പേസ് ബൗളർ നീൽ വാഗ്നറെ പരീക്ഷിക്കാനിടയുണ്ട്. മുംബൈയിൽ ഏതുസമയത്തും മഴപെയ്യാനുള്ള സാധ്യത നിലനിൽക്കുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.... Content Highlights :India vs New zealand 2nd test Live score and Updates; IND Vs NZ Live Blog


from mathrubhumi.latestnews.rssfeed https://ift.tt/3GfQ4uZ
via IFTTT