Breaking

Tuesday, September 28, 2021

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്തു. ഒക്ടോബർ ആറുവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ മോൻസണെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.എച്ച്.എസ്.ബി.സി. ബാങ്കിലെ വ്യാജരേഖ ഉണ്ടാക്കിയാണ് മോൻസൺ തട്ടിപ്പ് നടത്തിയത്. കേസിൽ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മോൻസന്റെ അഭിഭാഷകനും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3F6StZd
via IFTTT