Breaking

Thursday, September 30, 2021

ഉപസമിതി കാണുക 40 സിനിമകള്‍, അന്തിമവിധിക്ക് 24 ചിത്രം

തിരുവനന്തപുരം: പരിഗണിക്കേണ്ട സിനിമകളുടെ എണ്ണക്കൂടുതൽ കണക്കിലെടുത്ത്, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് ദ്വിതല സമിതിയെ നിയോഗിച്ചെങ്കിലും ഇത്തവണ മത്സരിക്കുന്ന ചിത്രങ്ങൾ മുൻവർഷത്തെക്കാൾ കുറവ്. കഴിഞ്ഞതവണ 119 സിനിമയാണ് ജൂറിക്കു മുമ്പാകെയെത്തിയതെങ്കിൽ ഇപ്രാവശ്യം 80 എണ്ണമേയുള്ളൂ. ഇതിൽ 30 ശതമാനം സിനിമകളേ അന്തിമസമിതി കാണേണ്ടതുള്ളൂ. കന്നട സംവിധായകൻ പി. ശേഷാദ്രിയും മലയാളത്തിൽനിന്ന് സംവിധായകൻ ഭദ്രനുമാണ് ഓരോ ഉപസമിതിയുടെയും ചെയർമാന്മാർ. ഇവർ അന്തിമജൂറിയിലും അംഗങ്ങളാണ്. ഇവരുടെ ശുപാർശകളാണ് അന്തിമവിധി നിർണയത്തിന് പരിഗണിക്കുന്നത്. ഉപസമിതി 40 വീതം സിനിമകളാണ് പരിശോധിക്കുന്നത്. അക്കാദമി പ്രവർത്തിക്കുന്ന കിൻഫ്രയിലെ പ്രിവ്യൂ റൂമിലും എൽ.വി. പ്രസാദിലുമായാണ് സ്ക്രീനിങ് പുരോഗമിക്കുന്നത്. പ്രാഥമിക വിധിനിർണയസമിതി നിരസിക്കുന്ന ചിത്രങ്ങൾ അന്തിമവിധി നിർണയസമിതിക്ക് നാല് അംഗങ്ങളുടെ പിന്തുണയോടെ എൻട്രി ലിസ്റ്റിൽനിന്നു തിരിച്ചുവിളിക്കാം. ആദ്യം ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട സിനിമകൾക്കു പുറമേയാണിവ പരിഗണിക്കുക. അയ്യപ്പനും കോശിയും, കൃതി, വെള്ളം ദി എസൻഷ്യൽ ഡ്രിങ്ക്, കാക്കത്തുരുത്ത്, അഞ്ചാം പാതിര, പക, കാന്തി, ട്രാൻസ്, കപ്പേള, ഖോഖോ, വെയിൽ, ഹലാൽ ലവ് സ്റ്റോറി, വരനെ ആവശ്യമുണ്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സൂഫിയും സുജാതയും, മാലിക്, സി യു സൂൺ തുടങ്ങിയവയാണ് മത്സരിക്കുന്ന സിനിമകളിൽ ചിലത്. Content Highlights:Kerala State film awards


from mathrubhumi.latestnews.rssfeed https://ift.tt/39NtWd0
via IFTTT