Breaking

Wednesday, September 29, 2021

കൽക്കരിക്ഷാമം രൂക്ഷം: പ്രതിസന്ധി നീണ്ടാൽ കേരളത്തില്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരും

തിരുവനന്തപുരം: കൽക്കരിക്ഷാമത്തെത്തുടർന്ന് രാജ്യത്ത് വൈദ്യുതോത്പാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തത്കാലം പ്രതിസന്ധി ഒഴിവായിരിക്കുന്നത്. ഒരാഴ്ചയായി കേരളത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയിൽ ദിവസേന 300-350 മെഗാവാട്ട് കുറവുണ്ടെന്ന് വൈദ്യുതിവകുപ്പ് അധികൃതർ പറഞ്ഞു. പുറത്തുള്ള താപനിലയങ്ങളുമായുള്ള ദീർഘകാല കരാറിൽ 200 മെഗാവാട്ട് കുറഞ്ഞു. കേന്ദ്രനിലയങ്ങളിൽനിന്നുള്ള വിഹിതത്തിൽ 150 മെഗാവാട്ട് വരെയാണ് കുറവ്.വൈദ്യുതോത്പാദനം കുറഞ്ഞതിനാൽ പവർ എക്സ്ചേഞ്ചിൽ രാത്രിയിൽ റെക്കോഡ് വിലയാണ്. അടുത്തിടെ യൂണിറ്റിന് 19-20 രൂപവരെ വില ഉയർന്നു.മുന്നിലുള്ളത് ജലവൈദ്യുതി വികസനംപുറത്തുനിന്നുള്ള താപവൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ കാണുന്ന മാർഗം ജലവൈദ്യുതിയുടെ ഉത്പാദനം വർധിപ്പിക്കലാണ്. ഇടുക്കിയിലെ രണ്ടാംനിലയം അനുമതികളെല്ലാം വാങ്ങി അടുത്തവർഷം നിർമാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3CT6WG2
via IFTTT