Breaking

Thursday, September 30, 2021

കൂടുതല്‍ മലയാള സിനിമകള്‍ ഒ.ടി.ടി.യിലേക്ക്

കൊച്ചി: കോവിഡ് ലോക്ഡൗണിൽ പ്രതിസന്ധിയിലായ മലയാള സിനിമയിൽ വലിയ മാറ്റങ്ങളുടെ സൂചനനൽകി കൂടുതൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വരുന്നു. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ 80-ലേറെ സിനിമകളാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇക്കാലത്ത് 20-ലേറെ കമ്പനികൾ പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുമായി എത്തിയിട്ടുമുണ്ട്. ആകർഷകമായ വാഗ്ദാനങ്ങളുമായി ഈ കമ്പനികൾ സമീപിച്ചതോടെ കൂടുതൽ സിനിമകൾ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്നാണ് സൂചന. തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിലെ അനിശ്ചിതത്വവും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ വാഗ്ദാനത്തിലേക്കു നിർമാതാക്കളെ കൂടുതൽ അടുപ്പിക്കുന്നുണ്ട്. മോഹൻലാൽ നായകനായ ബിഗ് ബജറ്റ് സിനിമ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം പോലെയുള്ള ചിത്രങ്ങളുടെ അണിയറക്കാർ തിയേറ്ററുകൾ തുറക്കുന്നതുവരെ കാത്തിരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ചെറിയ സിനിമകളുടെ നിർമാതാക്കൾക്ക് അത്തരമൊരു കാത്തിരിപ്പ് സാധ്യമല്ലാത്തതിനാലാണ് ഒ.ടി.ടി. റിലീസിലേക്കു നീങ്ങുന്നത്. മലയാളത്തിൽ ഇപ്പോൾ റിലീസിനു തയ്യാറായി 35-ലേറെ സിനിമകളുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ഉടനെത്തന്നെ ഒ.ടി.ടി. റിലീസിനു കരാറാകുമെന്നാണ് സൂചന. അനിശ്ചിതത്വം പ്രശ്നമാണ് തിയേറ്ററുകൾ തുറക്കുന്നതിലെ അനിശ്ചിതത്വം തുടരുമ്പോൾ ചിലർക്കു കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കിട്ടിയ വിലയ്ക്കു ഒ.ടി.ടി. റിലീസ് വേണ്ടിവരുന്നുണ്ട്. അവരുടെ അവസ്ഥ അറിയുമ്പോൾ ഇനിയും കാത്തിരിക്കണമെന്നു അസോസിയേഷനു നിർബന്ധിക്കാനാകില്ല. -എം. രഞ്ജിത്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് Content Highlights:Covid crisis More Malayalam Movies go for OTT Release


from mathrubhumi.latestnews.rssfeed https://ift.tt/2Zy0KVt
via IFTTT