ന്യോൺ: ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലി കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയെ നേരിടും. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൻമെബോളും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മത്സരം നടത്താൻ ധാരണയായത്. 2022 ജൂണിലാണ് മത്സരം നടക്കുക. മത്സരവേദി തീരുമാനിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് യൂറോപ്യൻ ചാമ്പ്യന്മാരും കോപ്പ അമേരിക്ക ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നത്. യൂറോകപ്പിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ കീഴടക്കിയാണ് ഇറ്റലി കിരീടം നേടിയത്. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ബ്രസീലിനെയാണ് കീഴടക്കിയത്. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. Content Highlights: Euro champion Italy to face Copa America winner Argentina in 2022
from mathrubhumi.latestnews.rssfeed https://ift.tt/3EZ7Oe7
via
IFTTT