Breaking

Sunday, September 26, 2021

മലബാർ കലാപകേന്ദ്രങ്ങളെ ടൂറിസം സർക്യൂട്ടാക്കും - മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇവയുൾക്കൊള്ളുന്ന ടൂറിസം സർക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ ടൂറിസംവകുപ്പ് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യും. പ്രകൃതിരമണീയമായ സ്ഥലങ്ങൾ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാരത്തിന്റെ പരിധിയിൽ വരണം -മന്ത്രി പറഞ്ഞു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റുകൂടിയായ അദ്ദേഹം.മലബാർ കലാപത്തിന്റെ ഭാഗമായി തിരൂരിൽ നടന്നത് വാഗൺ ട്രാജഡിയല്ല, വാഗൺ കൂട്ടക്കൊലയാണ്. ട്രാജഡിയെന്നാൽ ദുരന്തമെന്നാണർഥം. ദുരന്തം മനഃപൂർവമുണ്ടാക്കുന്നതല്ല. എന്നാൽ, തീവണ്ടി ബോഗിയിൽ മനുഷ്യരെ ശ്വാസംമുട്ടിച്ചുകൊന്നതു മനഃപൂർവമുള്ളതാണ്. അതിനാൽ കൂട്ടക്കൊലയെന്നുതന്നെ പറയണം. ഈ കൂട്ടക്കൊലയിൽ ജീവൻ വെടിഞ്ഞവരിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുണ്ട്. മലബാർ കലാപം ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ല. അതിൽ വ്യത്യസ്ത വിഭാഗം ആളുകൾ ഉൾപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2XQTvax
via IFTTT