Breaking

Sunday, September 26, 2021

ആനകളെ തുരത്താൻ അട്ടപ്പാടിയിലെ ചക്കയും മാങ്ങയുമെല്ലാം വാങ്ങിക്കൂട്ടും

പാലക്കാട് : അട്ടപ്പാടിയിലെ കൃഷിയിടങ്ങളിൽ ആനശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായി സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ കളക്ടർ മൃൺമയി ജോഷി അധ്യക്ഷയായി. ചക്കപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും മണമാണ് കൃഷിയിടങ്ങളിലേക്ക് ആനകളെ ആകർഷിക്കുന്നത്. പഴുക്കുന്നതിനുമുമ്പേ ചക്കയും മാങ്ങയും സംഭരിക്കുകവഴി ഈ സാഹചര്യം ഒഴിവാക്കാനാകും. ഇതിലൂടെ ഭക്ഷണത്തിനായി ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത് ഒരുപരിധിവരെ ഒഴിവാക്കാനാകും. ആനകളെ സ്പെഷ്യൽ ഡ്രൈവ് നടത്തി കാടുകളിലേക്ക് തിരിച്ചയയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മണ്ണാർക്കാട് ഡി.എഫ്.ഒ. അറിയിച്ചു. ആനശല്യമുള്ള കാഞ്ഞിരപ്പുഴ-തച്ചമ്പാറ പ്രദേശങ്ങളിൽ എല്ലാ സ്ഥലത്തും സോളാർ വേലി സ്ഥാപിക്കുന്ന പ്രവർത്തനം വേഗത്തിലാക്കാനും യോഗം നിർദേശിച്ചു. മുതലമട ചപ്പക്കാട് കോളനിയിലെ രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ ഡോഗ് സ്ക്വാഡ്, പോലീസ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ തിരച്ചിൽ തുടരുന്നുണ്ടെന്ന് എ.എസ്.പി. അറിയിച്ചു. അഞ്ച് കിലോമീറ്ററോളം ഉൾക്കാടുകളിലേക്ക് അന്വേഷണം നടത്തിയിട്ടുണ്ട്. സമീപത്തെ ജലാശയങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും എ.എസ്.പി. പറഞ്ഞു. നെല്ല് സംഭരണം: രജിസ്ട്രേഷൻ 60,000 കടന്നു പാലക്കാട് : നെല്ല് സംഭരണത്തിനായുള്ള രജിസ്ട്രേഷൻ 60,000 കടന്നതായി ജില്ല നെല്ലുസംഭരണ ഓഫീസർ കെ. കൃഷ്ണകുമാരി അറിയിച്ചു. ഇതുവരെ 323 ടൺ നെല്ല് സംഭരിച്ചു. നെല്ല് സംഭരണം ത്വരപ്പെടുത്തുന്നതിന്റെ ഭാഗമായി കൃഷി അസിസ്റ്റന്റുമാരെ നിയമിച്ചിട്ടുണ്ട്. മില്ലുകാരുമായി ധാരണയിലെത്തിയതു പ്രകാരം മില്ലുടമകൾ സപ്ലൈകോയുമായി കരാർ ഒപ്പിട്ടുതുടങ്ങി. കൊയ്ത്ത് നടക്കുന്ന മുറയ്ക്ക് പ്രദേശങ്ങളിൽ നിന്നുള്ള സംഭരണം നടത്തുമെന്നും പി.എം.ഒ. അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3odP2Kd
via IFTTT