Breaking

Monday, September 27, 2021

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം രാത്രിയെത്തി പരിശോധിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി പരിശോധനയ്ക്കെത്തിയത്. വെള്ള കുർത്തയും സുരക്ഷാ ഹെൽമറ്റും ധരിച്ചെത്തിയ പ്രധാനമന്ത്രി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണങ്ങൾ പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദർശിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കണമെന്ന പ്രതിപക്ഷ ആവശ്യങ്ങൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. രാത്രി 8.45 ഓടെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് മുൻകൂട്ടിയുള്ള അറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ പത്തിനാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. Prime Minister Narendra Modi spent almost an hour doing a first-hand inspection of the construction status of the new parliament building in New Delhi at around 8.45 pm today pic.twitter.com/r8KaTPedsi — ANI (@ANI) September 26, 2021


from mathrubhumi.latestnews.rssfeed https://ift.tt/3lXHokl
via IFTTT