Breaking

Sunday, September 26, 2021

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

ന്യുഡൽഹി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 89 വയസായിരുന്നു. കൽപകത്തിന്റെ ആഗ്രഹമനുസരിച്ച് മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസിനു കൈമാറി. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 'ഇന്ത്യയും യു.എൻ. രക്ഷാസമിതിയും' എന്ന വിഷയത്തിൽ ഒസ്മാനിയ സർവകലാശാലയിൽനിന്ന് എം.ഫിലും കരസ്ഥമാക്കി. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു കൽപകം യെച്ചൂരി. ഭർത്താവ്: പരേതനായ സർവേശ്വര സോമയാജലു യെച്ചൂരി. മക്കൾ: സീതാറാം യെച്ചൂരി, ബീമാ ശങ്കർ. content highlights:cpm general secretary sitaram yechuris mother kalpakam yechuri passes away


from mathrubhumi.latestnews.rssfeed https://ift.tt/3kEztJ6
via IFTTT