Breaking

Tuesday, September 28, 2021

കടലിൽ ചാകര, കരയിൽ നിരാശ

ചാവക്കാട്: ചാകരക്കാലം ഒന്നരമാസത്തോളം നീണ്ടുനിന്നിട്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നിരാശയിൽ. മീനിന് വിലകിട്ടുന്നില്ല. ഇന്ധനച്ചെലവ്‌ ഉയർന്നുകൊണ്ടേയിരിക്കുന്നു. ട്രോളിങ് ബോട്ടുകളിൽ ആഴക്കടലിൽ പോകുന്നവർക്കാണ് കൂടുതൽ പ്രശ്നം. ദിവസവും ആയിരം കിലോയിൽ കൂടുതൽ മീനുമായിട്ടായിരുന്നു മടക്കം. ഇത്രയും സംഭരിച്ചുവെക്കാൻ പ്രാദേശിക വ്യാപാരികൾക്കു കഴിയാത്തതിനാൽ കയറ്റുമതി കമ്പനികളാണ് മീൻ കൂടുതലായി വാങ്ങുന്നത്. ലഭ്യത കൂടിയതിനാൽ രണ്ടാഴ്ചയോളം തുച്ഛവിലയ്ക്കായിരുന്നു വിൽപ്പന. അയലയും ചെമ്മീനും മാന്തളുമൊക്കെയാണ് കൂടുതൽ. കയറ്റുമതിസാധ്യത ഏറ്റവും കൂടുതലുള്ള ചെമ്മീൻ കിലോക്ക് 20-30 രൂപ നിരക്കിലാണ് കമ്പനികൾ വാങ്ങിയത്. ശരാശരി 80-100 രൂപ കിട്ടേണ്ട സ്ഥാനത്താണിത്. വിൽപ്പനയ്ക്കായി ഹാർബറിലെത്തിക്കുന്ന മീൻ ഒന്നര മണിക്കൂറിലേറെ സൂക്ഷിക്കാൻ കഴിയില്ല. കമ്പനികൾ അവസരം നന്നായി മുതലെടുക്കുകയായിരുന്നു. ചെറുവഞ്ചിക്കാരും വള്ളക്കാരും പ്രശ്‌നം നേരിടുന്നുണ്ടെങ്കിലും ബോട്ടുകാരുടെയത്ര രൂക്ഷമല്ല. ആഴ്ചയിൽ 1000 മുതൽ 3000 ലിറ്റർ വരെ ഡീസൽ ഉപയോഗിക്കുന്ന ബോട്ടുകാരെ മീനിന്റെ ഈ വിലയില്ലായ്മ കാര്യമായി ബാധിച്ചു. പല കേന്ദ്രങ്ങളിലും ബോട്ടുകൾ പണി നിർത്തിവെച്ചിരിക്കയാണ്. **സംസ്ഥാനത്തെ നാലായിരത്തോളം ബോട്ടുകളിൽ പകുതിയും കൊല്ലം, എറണാകുളം ജില്ലകളിലാണ്. ** 1000 കിലോ ചെമ്മീനുമായി വന്ന ഒരു ബോട്ടിന് കിലോക്ക് 20 രൂപ ലഭിച്ചാൽ ആകെ കിട്ടുന്നത് 20,000 രൂപയാണ്.** ശരാശരി 120 ലിറ്റർ ഡീസലിന് 12,000 രൂപ ഇന്ധനച്ചെലവു വരും. തൊഴിലാളികൾക്ക് 7000 രൂപ നൽകണം. ** ബാക്കിയുള്ള ആയിരം രൂപകൊണ്ട് മീൻ കേടാകാതെ സൂക്ഷിക്കാനുള്ള ഐസ്, തൊഴിലാളികളുടെ ഭക്ഷണം, മീൻപിടിത്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നീ ചെലവുകൾ ഒതുങ്ങില്ല. ഇതാണ് പലരും മീനുണ്ടായിട്ടും കടലിൽ പോകേണ്ട എന്നു തീരുമാനിക്കാൻ കാരണം.സമീപകാലത്തെ മോശം വിലസംഭരണസംവിധാനം സർക്കാർ മേഖലയിൽ ഇല്ലാത്തതാണ് വിലയിടിവിന് കാരണം. കമ്പനികളുടെ സമ്മർദത്തിന് വഴങ്ങേണ്ട സ്ഥിതിയാണ്. വില താഴാറുണ്ടെങ്കിലും സമീപവർഷങ്ങളിലൊന്നും ഇത്രയും താഴോട്ട് പോയിട്ടില്ല. ഇന്ധനവില വർധനയെ തുടർന്ന് കൂലി വർധിച്ചതിനാൽ നേരത്തെ നൽകിയിരുന്ന വില നൽകാനാവില്ലെന്നാണ് മീൻകമ്പനിക്കാർ പറയുന്നത്.- മത്തിയാസ് പീറ്റർ (ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)ഡീസൽകാശ് മുട്ടുന്നില്ലബോട്ടുനിറയെ മീൻ കിട്ടിയിട്ടും ഡീസലിനുപോലും തികയുന്നില്ല. കൂടുതൽ മീൻ കിട്ടുമ്പോൾ വില കുറയാറുണ്ടെങ്കിലും ഇത്രയും താഴ്ന്നനിലയിലേക്ക് പോയത് ഓർമയിലില്ല. കാലങ്ങളായി ചെയ്തുവരുന്ന തൊഴിലായതുകൊണ്ടാണ് പലരും പിടിച്ചുനിൽക്കുന്നത്. ഇങ്ങനെ എത്രകാലം പോകുമെന്ന് സംശയമുണ്ട്. സിറാജ്, പൊന്നാനി ഹാർബറിലെ മത്സ്യത്തൊഴിലാളിമീനുള്ളപ്പോൾ വിലയില്ലചെമ്മീൻ ആഴ്ചകളായി 20 രൂപയ്ക്കാണ് വിറ്റുപോയത്. തുടക്കത്തിൽ തരക്കേടില്ലാത്ത വില കിട്ടിയിരുന്നെങ്കിലും പിന്നീട് വില പരിധിവിട്ടു താഴേക്കുപോയി. ഇങ്ങനെ മീൻപിടിത്തം നടത്തിയാൽ നഷ്ടമേ ഉണ്ടാകൂ. മീൻകമ്പനികൾ എത്ര മീനും എടുക്കും. പക്ഷേ, അവർ പറയുന്നതാണ് വില. ആൻജോ, എറണാകുളം മുനമ്പം ഹാർബറിലെ തൊഴിലാളികടലിൽ പോയില്ലകടലിൽ മീനുണ്ടായിട്ടും ഒരാഴ്ച ബോട്ട് കരയിൽ കെട്ടിയിട്ടു. വരവിനേക്കാൾ ചെലവുണ്ടായതാണ് കാരണം. ഏറെ ബോട്ടുകളുണ്ടിങ്ങനെ. ഡീസൽ വില ഇത്രയും ഉയർന്നുനിൽക്കുമ്പോൾ മാന്യമായ വില കിട്ടുന്നില്ല. ബഷീർ, ചാവക്കാട്ടെ ബോട്ടുടമവില ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കുംമന്ത്രിയുമായി കൂടിയാലോചിച്ച് മീനിന് നിശ്ചിത വില ലഭിക്കാനുള്ള സംവിധാനമുണ്ടാക്കും. ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. ഇങ്ങനെ സംഭരിച്ചാൽ മത്സ്യഫെഡിന് സൗകര്യംപോലെ വിൽപ്പന നടത്താനും കഴിയും. വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമാണ് ഈ സ്ഥിതി. മത്സ്യമേഖലയ്ക്ക്‌ തളർച്ചയുണ്ടാവുന്നത് തടയാനാണ് മത്സ്യഫെഡിന്റെ ശ്രമം. - ടി. മനോഹരൻ (മത്സ്യഫെഡ് ചെയർമാൻ)


from mathrubhumi.latestnews.rssfeed https://ift.tt/3m6oTdy
via IFTTT