Breaking

Thursday, September 30, 2021

അയക്കൂറ റേഞ്ചിലാണിപ്പോള്‍ മത്തി; വില 200-300ന് ഇടയില്‍, മാര്‍ക്കറ്റ് കീഴടക്കി അയല

നീലേശ്വരം: മീനുകളുടെ ചാകരക്കാലമായിട്ടും മലയാളികളുടെ പ്രിയപ്പെട്ട മത്തിയെ എങ്ങും കാണാനില്ല. ഡിമാൻഡ് കൂടി മത്തിയിപ്പോൾ വേറെ ലെവലിലാണ്. അയക്കൂറ സുലഭമായി കിട്ടിത്തുടങ്ങിയതോടെ വില കുറഞ്ഞതും മത്തിക്ക് വില കുതിച്ചുയർന്നതും ഇവയുടെ നിൽപ്പ് ഏകദേശം ഒരേ റേഞ്ചിലായി. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്തിയാണ് ഇപ്പോൾ ജില്ലയിൽ കൂടുതലായും ലഭിക്കുന്നത്. കേരളതീരത്ത് മത്തി ലഭിക്കാതായിട്ട് രണ്ടുവർഷത്തോളമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്തിക്ക് ഇപ്പോൾ 200-നും 300-നും ഇടയിൽ വിലയുണ്ട്. വലിയ അയക്കൂറയ്ക്ക് 380 മുതൽ 400 രൂപവരെയാണ് വില. ചെറിയ അയലയ്ക്ക് 250 മുതൽ 300 രൂപവരെയും താഴ്ന്നിരുന്നു. നേരത്തെ 600-900 വിലയുണ്ടായിടത്തുനിന്നാണ് ഈ ഇടിവ്. പുഴയിൽ ക്ഷാമം മീനിന്റെ സീസണായിട്ടും പുഴ മീൻപിടിത്തം നടത്തുന്നവർക്ക് ഇപ്പോൾ നല്ലകാലമല്ല. പൊതുവേ മീൻ കുറഞ്ഞിരിക്കുകയാണെന്ന് പുഴയിൽ മീൻപിടിക്കുന്ന നീലേശ്വരത്തെ സുരേഷ് ബാബു പറയുന്നു. നേരത്തെ ഇഷ്ടംപോലെ ലഭിച്ചിരുന്ന കരിമീനും ചെമ്മീനും വൻതോതിൽ കുറഞ്ഞെന്നും സുരേഷ്ബാബു പറഞ്ഞു. മത്തിക്ക് സംഭവിച്ചതെന്ത് മത്തി കേരളതീരത്തുനിന്ന് അകലാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് തലവൻ ഡോ. എ. ബിജുകുമാർ പറയുന്നത്. അതിൽ ഏറ്റവും പ്രധാനം കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂടുകൂടുന്നതാണ്. മത്തി ഉപരിതല മത്സ്യമായതിനാൽ അതിന് താങ്ങാൻ പറ്റുന്നതിലുമധികം വെള്ളം ചൂട് കൂടുമ്പോൾ തണുപ്പുള്ള പ്രദേശങ്ങൾ നോക്കി പോകും. ഇവ ഇപ്പോൾ വടക്കുഭാഗത്തേക്കാണ് പലായനം ചെയ്യുന്നതെന്നും ഗുജറാത്ത്, ഗോവ തീരങ്ങളിൽ മത്തിയെ കൂടുതൽ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചൂട് കൂടുമ്പോൾ കേരളതീരത്തിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ ഒക്സിജന്റെ അളവ് കുറയുന്നതും ചൂടുകാരണം മത്തിയുടെ പ്രജനനം കുറയുന്നതുമാണ് മറ്റ് രണ്ടുകാരണങ്ങൾ. മാർക്കറ്റ് കീഴടക്കി അയല മത്സ്യപ്രിയരുടെ തീൻമേശയിലെ പ്രധാന വിഭവം അയലയാണ്. വിപണിയിൽ എവിടെ നോക്കിയാലും അയലതന്നെ. കേരളതീരത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് അയലയാണത്രേ. നേരത്തെ 300-ന് മുകളിലുണ്ടായിരുന്ന അയലയ്ക്ക് 160 മുതൽ 200 വരെയാണ് വില. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ മീൻചന്തകളിൽ വലിയ മീനുകളായ ആവോലി, തെരണ്ടി, ചെറിയ മീനുകളായ നങ്ക്, കിളിമീൻ എന്നിവ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. ആവോലി 380-400, ചെമ്മീൻ 300, നങ്ക് 100 എന്നിങ്ങനെയാണ് കിലോയ്ക്ക് വില.


from mathrubhumi.latestnews.rssfeed https://ift.tt/3CYQX9r
via IFTTT