Breaking

Wednesday, September 29, 2021

കോവാക്‌സിന് ഡബ്ല്യൂ.എച്ച്.ഒ. അംഗീകാരം വൈകും

ന്യൂഡൽഹി: കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നത് വൈകും. വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.നേരത്തേ, സമർപ്പിച്ച വിവരങ്ങൾ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ. വിശദീകരണം ചോദിക്കുകയും കമ്പനി അവ നൽകുകയും ചെയ്തിരുന്നു. അതിനു തുടർച്ചയായിട്ടാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് ചേരുന്ന വിദഗ്ധ സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമോ എന്ന് വ്യക്തമല്ല.ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ പല രാജ്യങ്ങളും കോവാക്സിൻ എടുത്തവർക്ക് പ്രവേശനം അനുവദിക്കുന്നില്ല. വിദേശത്തേക്ക് പഠിക്കാൻ പോകുന്ന, കോവാക്സിൻ എടുത്തവരെയാണ് ഇത് കൂടുതലായും ബാധിച്ചിട്ടുള്ളത്.കോവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് ഇന്ത്യയിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. രാജ്യത്ത് കോവിഷീൽഡിനോടൊപ്പം കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന വാക്സിനാണ് കോവാക്സിൻ. കോവിഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് അതെടുത്തവർക്ക് ക്വാറന്റീനും പരിശോധനയും വേണമെന്ന് ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3kQuxB0
via IFTTT