Breaking

Wednesday, September 29, 2021

സിൽവർ ലൈനിന് 2100 കോടി കിഫ്ബി വായ്പ

തിരുവനന്തപുരം: അർധാതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന് സംസ്ഥാനസർക്കാർ വിഹിതമായി കിഫ്ബി 2100 കോടി രൂപ വായ്പനൽകും. പദ്ധതി നിർവഹണത്തിനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി കിഫ്ബിയുടെ ആവശ്യപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ നിയോഗിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാനാണ് വായ്പ. 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമവ്യവസ്ഥകൾ അനുസരിച്ചാകും നടപടി. റെയിൽപ്പാത കടന്നുപോകുന്ന ജില്ലകൾ ആസ്ഥാനമാക്കി ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസ് സ്ഥാപിക്കും.പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര ഹരിത ട്രിബ്യൂണൽ അറിയിച്ചിരുന്നു. പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിന് ഇ.ക്യു.എം.എസ്. ഇന്ത്യ ലിമിറ്റഡിനെ കെ.റെയിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് നൽകണം. 64,000 കോടി ചെലവുവരുന്ന പദ്ധതിക്ക് 33,700 കോടി വിദേശവായ്പയെടുക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2XXuz0O
via IFTTT