വടക്കാഞ്ചേരി : വനംവകുപ്പിന്റെ അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ ശനിയാഴ്ച തൊണ്ടിമുതലെത്തി- തത്ത. ചാലക്കുടി കൊന്നക്കുഴി വനം ഡെപ്യൂട്ടി റേഞ്ചറാണ് തത്തയെ വനം വെറ്ററിനറി ഡോക്ടർ ഡേവിഡ് അബ്രഹാമിന് സുരക്ഷ മുൻനിർത്തി കൈമാറിയത്. വനം-വന്യജീവി പരിരക്ഷയിൽ ഷെഡ്യൂൾ നാലിൽ പെടുന്നതാണ് തത്ത. ഇതിനെ ചാലക്കുടിയിൽ ഒരാൾ വീട്ടിൽ കൂട്ടിലിട്ട് വളർത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. വിശദവിവരങ്ങൾ നൽകാൻ വനപാലകർ വിസമ്മതിച്ചു. ചാലക്കുടി കോടതിയിൽ കേസ് സമർപ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.
from mathrubhumi.latestnews.rssfeed https://ift.tt/3zFWtf5
via
IFTTT