Breaking

Saturday, July 24, 2021

ലീഡ് വഴങ്ങി തിരിച്ചുവരവ്; പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോക്യോ: ഒളിമ്പിക്സ്പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂൾ എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ രണ്ടിനെതിരേ മൂന്നുഗോളുകൾക്ക് ന്യൂസീലൻഡിനെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തുടർച്ചയായി മൂന്നു ഗോളുകൾ നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്ങും സ്കോർ ചെയ്തു. ന്യൂസീലൻഡിനായി റസ്സലും ജെന്നെസ്സും ഗോൾ കണ്ടെത്തി. ആറാം മിനിറ്റിൽറസ്സലിലൂടെ ന്യൂസീലൻഡാണ് മത്സരത്തിൽ ലീഡെടുത്തത്. എന്നാൽ 13-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിലക്ഷ്യത്തിലെത്തിച്ച് രൂപീന്ദർ ഇന്ത്യയ്ക്ക് സമനില ഗോൾ നേടി. പിന്നാലെ 26-ാം മിനിറ്റിലും33-ാം മിനിട്ടിലും കോർണർ വഴി ഹർമൻ പ്രീത് ഇന്ത്യയ്ക്ക് 3-1 എന്നലീഡ് സമ്മാനിച്ചു. രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്നതോടെ ന്യൂസീലൻഡ് ടീം ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ഇന്ത്യൻ നായകൻ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ന്യൂസീലൻഡിന് തടസമായി. ന്യൂസീലൻഡിന്റെഗോളെന്നുറച്ച നാല് ഷോട്ടുകൾ ശ്രീജേഷ് തട്ടിയകറ്റി. ഒടുവിൽ 43-ാം മിനിറ്റിൽന്യൂസീലൻഡ് മത്സരത്തിലെ രണ്ടാം ഗോൾ നേടി. ഈ വിജയത്തോടെ പൂൾ എയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും തുല്യ പോയന്റുകളാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാമതായത്. ഓസ്ട്രേലിയ ജപ്പാനെയാണ് തോൽപ്പിച്ചത്. ഞയറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. Content Highlights: India beat New Zealand in mens hockey match, olympics 2020


from mathrubhumi.latestnews.rssfeed https://ift.tt/3BzZjo7
via IFTTT