Breaking

Friday, July 23, 2021

ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചു; യുപിയില്‍ കൗമാരക്കാരി ബന്ധുക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ജീൻസ് ധരിക്കാൻ നിർബന്ധം പിടിച്ച കൗമാരക്കാരി ബന്ധുക്കളുടെ മർദ്ദനത്തെ തുടർന്ന് മരിച്ചു. ദേവ്രിയയിൽ തിങ്കളാഴ്ചയാണ് സംഭവം. സവെർജി ഖാർഗ് ഗ്രാമത്തിൽ നിന്നുള്ള 17 കാരിയാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. പോസ്റ്റുമാർട്ടത്തിൽ പെൺകുട്ടിയുടെ തലയിൽ പരിക്കുകളും തലയോട്ടിയിൽ പൊട്ടലും സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തിൽ നിന്ന് മൃതദേഹം ഉപേക്ഷിക്കാൻ കുടുംബം ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ കുടുങ്ങിക്കിടന്ന മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ 10 പേർക്കെതിരേ കുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. 201, 302 അടക്കമുള്ളവകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പോലീസിന് സംശയങ്ങളുണ്ട്. കാരണം മറ്റെന്തെങ്കിലുമാകാമെന്നും കുടുംബം അത് മറയ്ക്കാൻ ശ്രമിക്കുകയാണെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. Content Highlights:Teenage girl in UP allegedly thrashed after she insisted on wearing jeans, dies


from mathrubhumi.latestnews.rssfeed https://ift.tt/3kLQ3HI
via IFTTT