Breaking

Wednesday, July 1, 2020

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: ഒരു സിആര്‍പിഎഫ് ജവാനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സിആർപിഎഫ് പട്രോളിങ് സംഘത്തിന് നേരെയാണ് ഭീകരവാദികൾ വെടിയുതിർത്തത്. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബാരാമുള്ള ജില്ലയിലെ സോപോറിൽ ബുധനാഴ്ച രാവിലെ 7.35 ഓടെയാണ് ആക്രമണമുണ്ടായത്. പ്രദേശം വളഞ്ഞ് തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിങ് അറിയിച്ചു. Content Highlights:CRPF jawan, civilian killed after terrorists attack patrol party in Jammu and Kashmirs Sopore


from mathrubhumi.latestnews.rssfeed https://ift.tt/2NJeDqH
via IFTTT