Breaking

Wednesday, July 1, 2020

സാമൂഹികമാധ്യമങ്ങളില്‍ താരമായ ദേവുവിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദേവു(ചന്ദന)വിന്റെ അച്ഛനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കര വീട്ടിൽ ബി. ചന്ദ്രബാബുവിനെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുന്ന ഗുരുതര രോഗത്തിന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലാണ് ദേവു. എസ്.എ.ടി.യുടെ പിന്നിലെ നഴ്സിങ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് അടൂർ ജനറൽ ആശുപത്രിയിൽനിന്ന് ദേവുവിനെ എസ്.എ.ടി.യിലേക്ക് മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയും ദേവുവിന് ഒപ്പമുണ്ടായിരുന്നു. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സ്കൂൾ വിദ്യാർഥിനിയാണ് ഒമ്പതു വയസ്സുകാരിയായ ദേവു. നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ 2019 മേയിൽ ഒരു ചാനലിലെ കോമഡി പരിപാടിയിൽ പങ്കെടുത്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്നതിനാൽ ദേവുവിന്റെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം വാർത്തയായതോടെ നിരവധി പേർ സഹായഹസ്തവുമായി എത്തിയിരുന്നു. content highlights: social media star devus father found dead


from mathrubhumi.latestnews.rssfeed https://ift.tt/2NLsjSc
via IFTTT