Breaking

Wednesday, July 1, 2020

സഹോദരിയെ ബലാത്സംഗം ചെയ്തയാളെ സഹോദരൻ തിഹാർ ജയിലിൽ കുത്തിക്കൊന്നു

ന്യൂഡൽഹി: ആറുവർഷംമുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്തയാളെ തിഹാർ ജയിലിൽവെച്ച് സഹോദരൻ കുത്തിക്കൊന്നു. 21-കാരനായ സാകിർ 27-കാരനായ മുഹമ്മദ് മെഹ്താബിനെയാണ് കൊന്നത്. ഇരുവരും തിഹാറിലെ തടവുകാരായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ എട്ടാംനമ്പർ ജയിലിനുള്ളിലാണ് സംഭവം. 2014-ൽ സാകിറിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗംചെയ്ത കേസിലാണ് മെഹ്താബ് ശിക്ഷിക്കപ്പെട്ടത്. ഇര പിന്നീട് ആത്മഹത്യചെയ്തു. ഇയാളോട് പകപോക്കാനായി കാത്തിരിക്കുകയായിരുന്നു സാകിറെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണപുരി സ്വദേശിയായ സാകിറിനെ അഞ്ചാം നമ്പർ ജയിലിൽനിന്ന് അടുത്തിടെയാണ് എട്ടിലേക്ക് മാറ്റിയത്. സഹതടവുകാരുമായി അടിയുണ്ടായതിനെത്തുടർന്നായിരുന്നു മാറ്റം. എട്ടാം നമ്പറിലെ മുകളിലെ നിലയിലായിരുന്നു മെഹ്താബ് കഴിഞ്ഞിരുന്നത്. നിസാമുദ്ദീൻ സ്വദേശിയാണിയാൾ. സഹതടവുകാർ പുലർച്ചെ പ്രാർഥനയ്ക്കായി പോയ സമയംനോക്കി സാകിർ മുകൾനിലയിലെത്തി മൂർച്ചയുള്ള ഉപകരണംകൊണ്ട് മെഹ്താബിനെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാകിറിനെതിരേ കൊലപാതകത്തിന് കേസെടുത്തു. 2018-ൽ കൊലപാതകക്കേസിൽ അറസ്റ്റിലായ സാകിർ അന്നുമുതൽ ജയിലിലാണ്. Content Highlights:Crime Rape Tihar Jail


from mathrubhumi.latestnews.rssfeed https://ift.tt/2ZseSvE
via IFTTT