Breaking

Wednesday, July 1, 2020

ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 507 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം ആശങ്ക വർധിപ്പിച്ച് മരണസംഖ്യയും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17,400 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,653 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 5,85,493 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ 2,20,114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,47,979 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ മാത്രം 1,74,761 രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. 7,855 പേരാണ് അവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 87,360 പേർക്കാണ് രോഗം. 2,742 മരണം രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 90,167 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 1,201 മരണവും 32,557 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1,846 മരണവുമുണ്ടായി. ഉത്തർപ്രദേശിൽ 697, പശ്ചിമബംഗാളിൽ 668, മധ്യപ്രദേശിൽ 572, തെലങ്കാനയിൽ 260 എന്നിങ്ങനെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 4,442 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 പേരാണ് സംസ്ഥാനത്ത് മരിച്ചത്. Content Highlights:coronavirus india-507 deaths and 18,653 new COVID19 cases in the last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3eQdae3
via IFTTT