Breaking

Sunday, March 1, 2020

ദൃശ്യങ്ങളുടെ പരിശോധനാവിവരം ദിലീപിന് നൽകണം -കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണവിവരങ്ങൾ പ്രതിയായ നടൻ ദിലീപിന് നൽകണമെന്ന് കോടതി. തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജിയിലാണ് നിർദേശം. കേന്ദ്ര ഫൊറൻസിക് സയൻസ് ലാബ് പരിശോധനയുടെ പൂർണവിവരങ്ങൾ ദിലീപിന് നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നാണ് കോടതിനിർദേശം. അനാവശ്യ ഹർജികൾ നൽകി ദിലീപ് വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. മാർച്ച് നാലിന് കേസിൽ വിസ്താരം തുടരും. ഗായിക റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെ അന്നുവിസ്തരിക്കും. നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി.ടി. തോമസ് എം.എൽ.എ., നിർമാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെവന്ന നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടുനടക്കും. അവധി അപേക്ഷ നൽകാതെ വിസ്താരത്തിൽ പങ്കെടുക്കാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോടും നാലിന് ഹാജാരാകാൻ കോടതി നിർദേശിച്ചു. content highlights;actress attack case trial


from mathrubhumi.latestnews.rssfeed https://ift.tt/38fANIR
via IFTTT