Breaking

Sunday, March 1, 2020

മാനസികാരോഗ്യകേന്ദ്രത്തിലെ തുടർമരണങ്ങൾ: അന്തിമ ഫലത്തിനായി കാത്തിരിപ്പ്

ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ കോട്ടമുറിയിൽ മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് തുടർമരണങ്ങളുടെ കാരണമറിയാൻ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിപ്പ്. മരിച്ചവരുടെ ആന്തരികസ്രവങ്ങളും അവയവങ്ങളും ആലപ്പുഴയിലെ വൈറോളജി ലാബിലേക്കും അമൃത ആശുപത്രിയിലേക്കും അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. രോഗികൾക്ക് നിയമപരമായ ചികിത്സയാണു നൽകിയതെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും ഉടമ പറഞ്ഞു. എന്നാൽ, ഇവിടെനിന്ന് രോഗികളുടെ കരച്ചിൽ സ്ഥിരമായി കേൾക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. അന്വേഷണത്തിനു പുറമേ ആരോഗ്യവകുപ്പ് കോട്ടയം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിൽ മെഡിസിൻ, സൈക്യാട്രി വിഭാഗം പ്രൊഫസർമാരുൾപ്പെട്ട പ്രത്യേക മെഡിക്കൽ ബോർഡിനും രൂപംനല്കി. ജോസഫ് ജോലിയിൽനിന്ന് സ്വയം വിരമിച്ച ശേഷം നടത്തുന്നതാണ് കേന്ദ്രം. ഇവിടെ മാനസിക വെല്ലുവിളി നേരിടുന്നവരടക്കം 61 അന്തേവാസികളുണ്ട്. ഇവരെ ചികിത്സിക്കാൻ ഒരു ഫിസിഷ്യനും 39 ജീവനക്കാരുമുണ്ട്. കഴിഞ്ഞയാഴ്ചയാണ് രണ്ടു വനിതകളടക്കം പത്ത് അന്തേവാസികൾക്ക് തളർച്ചയനുഭവപ്പെട്ടതും കാലിലും ഇടുപ്പിലും നീരു കാണുകയും ചെയ്തത്. രോഗം കൂടിയതിനെത്തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് ഷെറിൽ മരിച്ചത്. ബന്ധുക്കൾ മൃതദേഹം വിട്ടുനൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകി. പത്തനംതിട്ട ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചതിനെത്തുടർന്ന് 26-ന് കോട്ടയം ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തിൽ പരിശോധന നടത്തി രോഗലക്ഷണം കണ്ടവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയവരെല്ലാം മാനസികാരോഗ്യ ചികിത്സയിലുള്ളവരാണ്. Content Highlights:deaths of patient in mental hospital, paippad panchayat kottamuri changanassery


from mathrubhumi.latestnews.rssfeed https://ift.tt/2PD9mlX
via IFTTT