Breaking

Saturday, September 7, 2019

കൊച്ചിയിലെ ഗതാഗതക്കുരുക്കിന്റെ ഉത്തരവാദി പൊതുമരാമത്ത് വകുപ്പല്ല- മന്ത്രി സുധാകരന്‍

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ മനസ്സിലാക്കാൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കുണ്ടന്നൂർ ജങ്ഷൻ സന്ദർശിച്ചു. കഴിഞ്ഞദിവസം വൻഗതാഗതക്കുരുക്കായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടത്. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് താനോ പൊതുമരാമത്ത് വകുപ്പോ ഉത്തരവാദികളല്ലെന്ന് മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കിനെ കുറിച്ച് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ കളക്ടറോടുമാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേൽപ്പാല നിർമാണമാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ഏഴുമാസത്തിനകം മേൽപ്പാലനിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി മറുപടി നൽകി. മന്ത്രിയുടെ സന്ദർശനത്തിനിടെ നിരവധി യാത്രക്കാർ അദ്ദേഹത്തോട് പരാതി പറഞ്ഞു. എല്ലാം പരിഹരിക്കാമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് പി ഡബ്ല്യൂ ഡി എൻജീനിയർമാരുടെയും ദേശിയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മന്ത്രി കൊച്ചി ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്തിട്ടുണ്ട്. content highlights:minister g sudhakaran visits kundannoor junction


from mathrubhumi.latestnews.rssfeed https://ift.tt/2ZE6Diz
via IFTTT