ബെംഗളൂരു: ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തിൽ വിജയിച്ച ബി.ജെ.പി. സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാർ. ചൊവ്വാഴ്ച രാത്രി രണ്ട് ട്വിറ്റർ സന്ദേശങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി പ്രവർത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റിൽ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാർ ആദ്യത്തെ ട്വീറ്റിൽ പ്രതികരിച്ചു. ദൈവത്തിലും രാജ്യത്തെ നിയമ സംവിധാനത്തിലും വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കും -ശിവകുമാർ പറഞ്ഞു. രണ്ടാമത്തെ ട്വീറ്റിലാണ് ബി.ജെ.പി.ക്ക് അഭിനന്ദനം എന്ന് ശിവകുമാർ പരിഹസിച്ചത്. I appeal to my party cadre, supporters and well-wishers to not be disheartened as I have done nothing illegal. I have full faith in God & in our countrys Judiciary and am very confident that I will emerge victorious both legally and politically against this vendetta politics. — DK Shivakumar (@DKShivakumar) September 3, 2019 "എന്നെ അറസ്റ്റ് ചെയ്യുക എന്ന ദൗത്യത്തിൽ വിജയിച്ച എന്റെ ബിജെപി സുഹൃത്തുക്കളെ ഞാൻ അഭിനന്ദിക്കുന്നു. എനിക്കെതിരേയുള്ള ആദായ നികുതി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. ഞാൻ ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ഇരയാണ്" എന്നാണ് രണ്ടാമത്തെ ട്വീറ്റിൽ ശിവകുമാർ കുറിച്ചത്. I congratulate my BJP friends for finally being successful in their mission of arresting me. The IT and ED cases against me are politically motivated and I am a victim of BJPs politics of vengeance and vendetta. — DK Shivakumar (@DKShivakumar) September 3, 2019 content highlights:DK Shivakumar tweet congratulating BJP friends after arrest
from mathrubhumi.latestnews.rssfeed https://ift.tt/2MU7YM9
via
IFTTT