Breaking

Wednesday, September 11, 2019

ഗതാഗത നിയമലംഘനം; പിഴ ഈടാക്കൽ നിർത്തി

തിരുവനന്തപുരം: സർക്കാർ നിർദേശത്തെത്തുടർന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിർത്തി. ഓണം കഴിയുന്നതുവരെ പിഴ ഈടാക്കരുതെന്ന കർശനനിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. എന്നാൽ, പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള സ്ക്വാഡുകളെ പിൻവലിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കാനാണ് നിർദേശം. പിഴ ഈടാക്കുകയാണെങ്കിൽ ഉയർന്ന പിഴ മാത്രമേ വാങ്ങാനാകൂ. പുതിയ നിരക്കനുസരിച്ച് വിജ്ഞാപനം ഇറക്കിയ സ്ഥിതിക്ക് പഴയ തുക ഈടാക്കാനാകില്ല. തുടർന്നാണ് പരിശോധന നിർത്തിെവക്കാൻ വാക്കാൽ നിർദേശിച്ചത്. പിഴ ഉയർത്തിയതിനുശേഷമുള്ള അഞ്ചു ദിവസങ്ങൾക്കുള്ളിൽ അരക്കോടി രൂപയ്ക്കുമേൽ പിഴ ഈടാക്കിയിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഓണക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി തീരുമാനിച്ച പ്രത്യേക പരിശോധനയും ഇതോടെ നിലച്ചു. അന്തസ്സംസ്ഥാന ബസുകളുടെ അമിതനിരക്കും ക്രമക്കേടുകളും തടയുന്നതിനുള്ള നൈറ്റ് റെഡേഴ്സ് പരിശോധനയും മിക്കയിടത്തും നിലച്ചു. ഇതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്കുയർത്താൻ തുടങ്ങിയിട്ടുണ്ട്. content highlights: motor vehicle act amendment


from mathrubhumi.latestnews.rssfeed https://ift.tt/3076QHd
via IFTTT