ന്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടുംഭീകരൻ സാക്കിർ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കൻ കശ്മീരിലെ ത്രാലിലാണ് സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസം ഏറ്റമുട്ടുലുണ്ടായത്. അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൻസാർ ഘസ്വാതുൽ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിർ മൂസ. ഏറ്റമുട്ടലിൽസാക്കിർ മൂസ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് ഏറ്റമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഒരു എകെ-47 തോക്കും റോക്കറ്റ് ലോഞ്ചറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 2013-ലാണ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾ തുടങ്ങിയത്. 2016-ൽ ബുർഹാൻ വാനിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതിന് ശേഷം മൂസ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സാക്കിർ മൂസ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ വിദ്യാലയങ്ങൾക്കും അധികൃതർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീർ താഴ്വരയിൽ ഇന്റർനെറ്റ് ബന്ധം താത്കാലികമായി നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. Content Highlights:Zakir Musa, Kashmirs Most Wanted Terrorist, Killed In Encounter
from mathrubhumi.latestnews.rssfeed http://bit.ly/2EuxjGF
via
IFTTT