Breaking

Friday, May 24, 2019

എന്‍ഡിഎയുടെ വിജയം: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

മുംബൈ: എൻഡിഎ സർക്കാരിന്റെ മികച്ച വിജയത്തെതുടർന്ന് സെൻസെക്സ് 40,000 കടന്നെങ്കിലും കനത്ത വില്പന സമ്മർദത്തിൽ ആടിയുലഞ്ഞ് നേട്ടം മുഴുവൻ നഷ്ടപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകഴിഞ്ഞ് ഒരുദിവസം പിന്നിട്ടപ്പോൾ ഓഹരി വിപണി ഉണർന്നു. സെൻസെക്സ് 245 പോയന്റ് നേട്ടത്തിൽ 39056ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11725ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 307 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഇൻഫ്ര, വാഹനം, ഊർജം, ലോഹം, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐഒസി, ബിപിസിഎൽ, എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, സിപ്ല, വേദാന്ത, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2XaxL4h
via IFTTT