Breaking

Friday, May 24, 2019

മോദിക്ക്‌ സത്യപ്രതിജ്ഞ ചൊല്ലാൻ കൊടിക്കുന്നിൽ

കൊട്ടാരക്കര: പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. കഴിഞ്ഞ സഭയിൽ കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു സീനിയർ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണ്. അങ്ങനെയായാൽ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും. Content Highlights:Election Result Kerala, Kodikkunnil Suresh


from mathrubhumi.latestnews.rssfeed http://bit.ly/2K0uznU
via IFTTT