ബെംഗളൂരു: തെന്നിന്ത്യൻ താരം വിജയ് സേതുപതിക്കും സംഘത്തിനും നേരെ ബെംഗളൂരു വിമാനത്താവളത്തിൽ അജ്ഞാതന്റെ ആക്രമണം. വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിക്കുന്നയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Actor #VijaySethupathi attacked at Bengaluru airport. Initial reports say the incident happened yesterday night. More details awaited... pic.twitter.com/07RLSo97Iw — Janardhan Koushik (@koushiktweets) November 3, 2021 ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ നിന്നിറങ്ങിയ താരം എക്സിറ്റ് കവാടത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് പിന്നിൽ നിന്നും ഒരാൾ ഓടിയെത്തി താരത്തെ ആക്രമിക്കുന്നത്. നടന്റെ ഒപ്പമുള്ള ആളുകളും വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും ചേർന്ന് ഉടൻ ആക്രമിയെ പിടിച്ചുമാറ്റി. താരത്തിന് പോകാനായി അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആളുകളെ മാറ്റി വഴിയൊരുക്കുന്നതിനിടെയാണ് ഒരാൾ പിന്നിൽ നിന്ന് ഓടിവന്ന് ആക്രമിച്ചത്. താരത്തെ ചവിട്ടുകയാണുണ്ടായത്. സംഭവസ്ഥലത്ത് അൽപനേരം തർക്കമുണ്ടായിരുന്നെങ്കിലും ഇയാൾക്കെതിരേ കേസെടുത്തിട്ടില്ലെന്ന് എയർപോർട്ട് പോലീസ് പറഞ്ഞു. Content Highlights:Man tries to kick actor Vijay Sethupathi at Bengaluru airport, stopped
from mathrubhumi.latestnews.rssfeed https://ift.tt/3ENneRX
via
IFTTT