കൊച്ചി: സാമൂഹികക്ഷേമ പെൻഷനുകൾക്ക് സംസ്ഥാന സർക്കാർ ഒാരോ മാസവും ചെലവഴിക്കുന്നത് 839.25 കോടി രൂപ. 1600 രൂപവീതമുള്ള സാമൂഹികക്ഷേമ പെൻഷന് മാത്രം ഒരു മാസം 736.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. 16 ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകാൻ മാസം ചെലവഴിക്കുന്നത് 102.57 കോടി രൂപയാണ്. സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്ക് നൽകുന്ന പെൻഷൻ കണക്കാക്കാതെയുള്ള തുകയാണിത്.ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി എറണാകുളത്തെ ‘പ്രോപ്പർ ചാനൽ’ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് നൽകിയ വിവരാവകാശ മറുപടിയിലാണ് വിവരം. 48,24,432 പേർക്കാണ് സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നത്. 65,2672 പേർക്കാണ് ക്ഷേമനിധി പെൻഷൻ ലഭിക്കുന്നത്. ആകെ 54,77,104 പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നതിൽ മുമ്പിൽ സ്ത്രീകളാണ്. 30,53,325 പേർ. 17,70,950 പുരുഷന്മാരും 157 ട്രാൻസ്‌ജെൻഡർമാരും ഈ പെൻഷൻ വാങ്ങുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3eVq0d4
via
IFTTT