Breaking

Saturday, December 26, 2020

ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടലിൽ കര്‍ഷക പിക്കറ്റിങ്, നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

ചണ്ഡിഗഢ് : കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ കർഷക പ്രതിഷേധം തുടരുകയാണ്. ഇതിനിടെ പഞ്ചാബിൽ ബിജെപി നേതൃത്വത്തിൽവാജ്പേയ് ജന്മദിനാഘോഷം സംഘടിപ്പിച്ച ഹോട്ടലിലേക്കും കർഷകർ പിക്കറ്റിങ് നടത്തി. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയിൽ ഹോട്ടലിന്റെ പിൻഭാഗത്തൂടെ ബിജെപി നേതാക്കൾ രക്ഷപ്പെട്ടു. ഹോട്ടലിൽ അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷംബിജെപിആചരിക്കുന്നുവെന്ന വാർത്തകളെ തുടർന്ന് ഭാരതി കിസാൻ യൂണിയന്റെ അംഗങ്ങളാണ് പഞ്ചാബിലെ ഫഗ്വാരയിലെ ഹോട്ടലിലേക്ക് പിക്കറ്റിങ് നടത്തിയത്. നിരവധി ബിജെപി നേതാക്കളെ ഹോട്ടലിലേക്ക് കടക്കുന്നത് വിലക്കി, മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു.കർഷകരുടെ കണ്ണുവെട്ടിച്ച് ഹോട്ടലിലേക്ക് കടന്ന ബിജെപി നേതാക്കൾ ഒടുവിൽ പോലീസിന്റെ സഹായത്തോടെയാണ് ഹോട്ടലിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് കടന്നത്. കാലിത്തീറ്റ വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് ഹോട്ടലിന്റെ മുതലാളിയെന്നുംബിജെപി പ്രവർത്തകൻ കൂടിയായ ഇയാൾ വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും കർഷകർ പ്രതികരിച്ചു. അതേസമയം, കൊടും തണുപ്പിലും ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം തുടരുകയാണ്. സമരം ഇന്ന് മുപ്പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്ന് 500 ട്രാക്ടറുകളിലായി കർഷക റാലി ഡൽഹിക്ക് പുറപ്പെട്ടു. കർഷകർ പഞ്ചാബിലെ മുഴുവൻ ടോൾ ബൂത്തുകളും പിടിച്ചെടുത്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. Content Highlights:Protesting Farmers Picket Punjab Hotel, BJP Leaders Escape Via Backdoor


from mathrubhumi.latestnews.rssfeed https://ift.tt/34MiIU1
via IFTTT