തിരുവനന്തപുരം : കെ. മുരളീധരനെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും പോസ്റ്ററുകൾ.തദ്ദേശതിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ചർച്ചതുടരുന്നതിനിടെയാണ് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.നേതൃമാറ്റം എന്ന വിഷയത്തിൽ കേന്ദ്ര നേതാക്കളുടെ ശ്രദ്ധ കൂടി ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തിരുവനന്തപുരത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28 ന് രാവിലെ കെപിസിസി ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകളുണ്ട്. അതിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സെക്രട്ടറിമാരും സംസ്ഥാനനേതാക്കളും കെപിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനമായി പോകും. ആ പ്രകടനം കടന്നു പോകുന്ന വഴികളിലാണ് മുരളീധരനെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. ഘടകകക്ഷികളുൾപ്പെടെ നേതൃമാറ്റത്തിനുള്ള ആവശ്യം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് "മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ" എന്ന പോസ്റ്ററുകൾ കോഴിക്കോട്, ഇടുക്കി, മലപ്പുറം തുടങ്ങി സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിലും പോസ്റ്ററുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രസംഘം മടങ്ങുന്നതിന് മുമ്പ് നേതൃമാറ്റം എന്നൊരാവശ്യം അണികൾക്കിടയിലുണ്ട് എന്ന് അവരെ അറിയിക്കുക എന്ന ഉദ്ദേശമാണ് ഫ്ളക്സുകൾക്കും പോസ്റ്ററുകൾക്കും പിന്നിൽ. ചർച്ചകൾ പൂർത്തിയാക്കി എഐസിസി സംഘം ഉടൻ തന്നെ ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറും. Content Highlights: Posters supporting K Muraleedharan appear also in Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/3pm7tJM
via
IFTTT