Breaking

Thursday, December 31, 2020

ആലപ്പുഴ ചെയർപേഴ്സൺ പദവി വീതംവെച്ചേക്കും

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ പദവി വീതംവെച്ചുനൽകിയേക്കും. സംസ്ഥാന നേതൃത്വം ഇങ്ങനെ നിർദേശം നൽകിയതായാണു സൂചന. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് ജില്ലാ നേതൃത്വം പ്രശ്നപരിഹാരത്തിനു തിടുക്കംകാട്ടിയിട്ടുള്ളത്. ആദ്യ രണ്ടരവർഷം സൗമ്യാരാജിനും അടുത്ത രണ്ടരവർഷം കെ.കെ. ജയമ്മയ്ക്കും നൽകാനാണ് ആലോചന.സി.പി.എമ്മിൽ വീതംവെച്ച് ഭരണം നൽകുന്നരീതി പൊതുവിൽ ഇല്ല. ഇതാണു പ്രധാന തടസ്സം. പാർട്ടിയിലെ മുതിർന്ന നേതാവ് കെ.കെ. ജയമ്മയ്ക്കു ചെയർപേഴ്സൺസ്ഥാനം നൽകാതെ ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ളവർ താത്‌പര്യങ്ങൾക്കുവഴങ്ങിയെന്നാരോപിച്ച് സി.പി.എം. പ്രവർത്തകർ പ്രകടനംനടത്തിയിരുന്നു. പരസ്യ പ്രതികരണവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിൽ പ്രവർത്തരുടെ മുറിവുണക്കിയേ പറ്റൂ എന്ന് ജില്ലയിലെ ബഹുഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണു സംസ്ഥാന നേതൃത്വം ഇടപെട്ടതെന്നറിയുന്നു. സംസ്ഥാനത്തിനുതന്നെ അപമാനമുണ്ടാക്കുംവിധം പൊട്ടിത്തെറിയിലേക്കു കാര്യങ്ങൾ എത്തിച്ചതിനെക്കുറിച്ച് സംസ്ഥാനനേതൃത്വം വിശദീകരണം തേടിയിരുന്നു.വീതംവെക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാനകമ്മിറ്റി അന്തിമതീരുമാനമെടുക്കുമെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3o3L97s
via IFTTT