ഞെട്ടലോടെയാണ് നടൻ അനിൽ കുമാർ നെടുമങ്ങാടിന്റെ വിയോഗവാർത്ത കേരളം കേട്ടത്. അനിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിനിടെ അനിൽ നെടുമങ്ങാട് അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പോലീസ് സ്റ്റേഷനിൽ പൃഥ്വിരാജുമൊത്തുള്ള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ എസ്ഐ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോവുകയും പിന്നാലെയുണ്ടാവുന്ന ചിരിയുമാണ് ദൃശ്യങ്ങളിലുള്ളത്. ബിജു മേനോനുമൊത്തുള്ള ഷോട്ടിനിടെയുള്ള രസകരമായ നിമിഷവും ദൃശ്യങ്ങളിലുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽപ്പെട്ട് അനിൽ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാൽ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമിൽ എത്തിയത്. തുടർന്ന് കുളിക്കാൻ ഇറങ്ങുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന അനിൽ ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പോലീസും നാട്ടുകാരും ചേർന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. content highlights:Anil Nedumangad drowns in Malankara dam Ayyappannum Koshiyum Behind the Scenes
from mathrubhumi.latestnews.rssfeed https://ift.tt/34Gfcuk
via
IFTTT