കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ. എൽഡിഎഫിൽനിന്ന് പണം വാങ്ങി കോൺഗ്രസ് സ്ഥാനാർഥികളുടെ തോൽവി ഉറപ്പാക്കിയെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയാസ് പാർട്ടിയെ വഞ്ചിച്ചതായി പോസ്റ്ററുകളിൽ ആരോപിക്കുന്നു. നിയാസിനെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നും എൽഡിഎഫുമായുള്ള വോട്ട് കച്ചവടം അവസാനിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്. ഇത്തരത്തിൽ നിരവധി പോസ്റ്ററുളാണ് ഡിസിസി ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഭാരവാഹികൾ ആവശ്യമുന്നയിച്ചിരുന്നു. ഈ യോഗത്തിൽ നിയാസ് പങ്കെടുത്തിരുന്നില്ല. നാലു സ്ഥാനാർഥികളുടെ തോൽവി ഉറപ്പാക്കിയത് നിയാസ് ആണെന്ന് പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. Content Highlights:Posters in front of the DCC office against PM Niaz
from mathrubhumi.latestnews.rssfeed https://ift.tt/3rGoX5w
via
IFTTT