Breaking

Tuesday, December 29, 2020

കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവരിൽ ഐ.ടി. പ്രൊഫഷണലുകളും ഡോക്ടറും

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്താകെ 41 പേരെ പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവരിലേറെയും ഐ.ടി. പ്രൊഫഷണലുകളാണ്. പത്തനംതിട്ടയിൽനിന്നുള്ള ഡോക്ടറും ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ഒരു പോലീസ് ട്രെയിനിയുടെ ഫോൺ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്കയച്ചു. 465 സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാൻ ഉപയോഗിച്ച 392 ഉപകരണങ്ങൾ പിടിച്ചെടുത്തു. 339 കേസുകളും രജിസ്റ്റർ ചെയ്തു. 596 പ്രദേശങ്ങളിലുള്ള വ്യക്തികളെ നിരീക്ഷണത്തിലാക്കി 320 സംഘങ്ങളാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ ഇരുപതോളം പേർ ഐ.ടി., അനുബന്ധ മേഖലകളിൽ ജോലിചെയ്യുന്നവരോ ഐ.ടി. വിദ്യാർഥികളോ ആണ്. കോവിഡിൽ ദുരുപയോഗം കൂടി കോവിഡ് പശ്ചാത്തലത്തിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ അശ്ലീലതയുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ദുരുപയോഗം വർധിച്ചതായി കേരള പോലീസ് കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സംഘം വ്യക്തമാക്കി. സംസ്ഥാനത്തിനകത്തുനിന്നുള്ള കുട്ടികളുടേത് ഉൾപ്പെടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഐ.ടി. രംഗത്തുള്ളവരായതിനാൽ മിക്കവരും ഉപകരണങ്ങളിൽനിന്ന് തിരിച്ചെടുക്കാനാവാത്ത വിധം വിവരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ, സൈബർ ഡോം തെളിവുകൾ ശേഖരിച്ചു. എണ്ണൂറോളം പേരുടെ വിവരങ്ങൾ ഇന്റർപോളിന്റെ സഹായത്തോടെ സംസ്ഥാന പോലീസ് എണ്ണൂറോളം പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ടെലിഗ്രാം, വാട്സാപ്പ് എന്നിവയിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെക്കുറിച്ച് നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനിൽനിന്നുള്ള വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. സൈബർഡോമിലെ ഓപ്പറേഷൻ ഓഫീസർ ശ്യാം കുമാർ, ആർ.യു. രഞ്ജിത്ത്, എ. അസറുദ്ദീൻ, എസ്.എസ്. വൈശാഖ്, എസ്. സതീഷ്, ആർ.കെ. രാജേഷ്, എ. പ്രമോദ്, ആർ.പി. രാജീവ്, ശ്യാം ദാമോദരൻ എന്നിവരടങ്ങിയ സൈബർ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. ഒരു ദാക്ഷീണ്യവും ഉണ്ടാകില്ല രഹസ്യമായും സാങ്കേതിക മികവോടെയും കുറ്റകൃത്യത്തിൽ ഏർപ്പെട്ടാലും പിടിയിലാകുമെന്നതിൽ സംശയമില്ല. ഇത്തരക്കാർക്കെതിരേ ഒരു ദാക്ഷീണ്യവുമുണ്ടാകില്ല. - മനോജ് എബ്രഹാം, എ.ഡി.ജി.പി., നോഡൽ ഓഫീസർ, കേരള സൈബർഡോം ജില്ല അറസ്റ്റിലായവർ കേസുകളുടെ എണ്ണം തിരുവനന്തപുരം 5 - 34 കൊല്ലം 3 - 29 പത്തനംതിട്ട 2 - 13 ആലപ്പുഴ 4 - 32 കോട്ടയം 4 - 21 ഇടുക്കി 0 - 13 എറണാകുളം 4 - 33 തൃശ്ശൂർ 2 - 26 പാലക്കാട് 4 - 38 മലപ്പുറം 1 - 46 കോഴിക്കോട് 3 - 6 വയനാട് 2 - 7 കണ്ണൂർ 6 - 27 കാസർകോട് 1 - 16


from mathrubhumi.latestnews.rssfeed https://ift.tt/3aQTnMG
via IFTTT