Breaking

Wednesday, December 30, 2020

തയ്യൽത്തൊഴിലാളി സോഫി വാഴപ്പള്ളിയുടെ പ്രഥമവനിത

വാഴപ്പള്ളി: സോഫി ലാലിച്ചൻ കുരിശുമ്മൂട് ചെത്തിപ്പുഴക്കടവിലെ തകിടിയേൽ വീട്ടിൽ തയ്യൽ മെഷീനിൽ വസ്ത്രങ്ങൾ തുന്നുന്ന തിരക്കിലായിരുന്നു.അതിനിടയിലാണ് കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ വിളിയെത്തിയത്. പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ യോഗത്തിന് ഉടൻ എത്തണം. തീരുമാനം അവരെ ഞെട്ടിച്ചു. പഞ്ചായത്തിലെ പ്രഥമവനിതയാക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നു. യോഗം കഴിഞ്ഞ് തകിടിയേൽ വീട്ടിലേക്ക് മടങ്ങിയത് വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏൽക്കാൻ മനസ്സ് പാകപ്പെടുത്തിയാണ്. മൂന്നുപതിറ്റാണ്ടായി തയ്യൽത്തൊഴിലാളിയാണ് സോഫി. സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങളിൽ സജീവമായതോടെയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കെ.എസ്.ടി.എ. ഭാരവാഹിയും സംഘാടകയായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ സുഹൃദ്ഭവനം എന്ന സംഘടനയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിൽ സജീവ പങ്കാളിയുമായിരുന്നു.കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷണവിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഭർത്താവ് ചാക്കോ ദേവസ്യ പന്തളത്ത് സ്വകാര്യസ്ഥാപനത്തിൽ ഗ്ലാസ്കട്ടറായി ജോലിചെയ്യുന്നു. മക്കളായ ക്രിസ്റ്റി ചാക്കോ സ്വകാര്യസ്ഥാപനത്തിലും, ക്രിസ്പിൻ ചാക്കോ സിനിമാ ഫീൽഡിൽ ആർട്ട് വർക്കറായും ജോലിചെയ്യുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2L4BzCK
via IFTTT