തൊടുപുഴ: വൈകീട്ട് പള്ളിയിൽ പോകാൻ ഇറങ്ങിയപ്പോഴാണ് ആരോ മലങ്കര ജലാശയത്തിൽ മുങ്ങിപ്പോയ കാര്യം ഷിനാജ് അറിയുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ബൈക്കെടുത്ത് പായിച്ചു. ഒന്നര മിനിട്ട് കൊണ്ട് കടവിലെത്തി. കരയിൽനിന്ന് 15 അടി ദൂരത്തുനിന്ന് ആളെയും കണ്ടെത്തി. മുങ്ങിമരിച്ച സിനിമാതാരം അനിൽ നെടുമങ്ങാടിനെ മലങ്കര ജലാശയത്തിന്റെ അടിത്തട്ടിൽനിന്ന് കരയ്ക്ക് എത്തിച്ചത് സമീപവാസിയായ പാറയ്ക്കൽ ഷിനാജാണ് (പി.എ.ഷിഹാബുദ്ദീൻ). ഒന്ന് ചാടി ഊളിയിട്ടപ്പോൾ തന്നെ അടിത്തട്ടിൽ കമഴ്ന്ന് കിടക്കുന്ന അനിലിനെ ഷിനാജ് കണ്ടിരുന്നു. കാലിലാണ് പിടിത്തം കിട്ടിയത്. വളരെവേഗത്തിൽ കരയിൽ എത്തിച്ചു. കരയിലുള്ളവർ എല്ലാംചേർന്ന് ഒട്ടും താമസിക്കാതെ അനിലിന്റെ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഷിനാജിനുണ്ട്. Content Highlights:Anil Nedumangad actor
from mathrubhumi.latestnews.rssfeed https://ift.tt/37OL2H9
via
IFTTT