തിരുവനന്തപുരം: കുടിയൊഴിപ്പിക്കുന്നതിനിടെ നടന്ന ആത്മഹത്യാശ്രമത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭാവിയിൽ ഇത്തരത്തിലൊരു ദുരന്തമുണ്ടാകാതിരിക്കാൻ വേണ്ട കർശനനിർദേശവും നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമങ്ങൾ നടപ്പിലാക്കാനുള്ളതാണെന്നും എന്നാൽ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തിയാവണം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജനങ്ങളോട് മാന്യമായും മനുഷ്യത്വപരമായും സർക്കാരും അതിന്റെ പ്രതിനിധികളും ഇടപെടണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡ് മൂലവും മറ്റു പല കാരണങ്ങളാലും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയെന്നും കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ദമ്പതിമാർ മരിച്ച സംഭവം മനസിനെ ഉലച്ചതായി സൂചിപ്പിച്ച അദ്ദേഹം രാജനും അമ്പിളിയ്ക്കും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞു. ഭർത്താവിനു പുറമെ ഇന്ന്... Posted by Ramesh Chennithala onMonday, December 28, 2020 Content Highlights: Ramesh Chennithala Facebook Post Neyyattinkara Couple Suicide
from mathrubhumi.latestnews.rssfeed https://ift.tt/3mTmH7r
via
IFTTT