ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് നിർമിച്ചുകഴിഞ്ഞതായി പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കാത്തിരിക്കുകയാണ് കമ്പനി. പ്രാരംഭഘട്ടത്തിൽ വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും നിർമാണം ദ്രുതഗതിയിൽ നടക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പുനാവാലാ പറഞ്ഞു. മാർച്ചോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്സിൻ നിർമാണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വാക്സിന് അനുമതി ലഭിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും പറഞ്ഞു. Content Highlights:COVID 19 vaccine India
from mathrubhumi.latestnews.rssfeed https://ift.tt/3aPDm9F
via
IFTTT