കൊൽക്കത്ത: ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായസൗരവ് ഗാംഗുലി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചു. ഗാംഗുലി രാഷ്ട്രയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സന്ദർശനം. ബിസിസിഐ പ്രസിഡന്റിന്റെ രാജ്ഭവൻസന്ദർശനം ഉപചാരപൂർവ്വമുള്ളക്ഷണം എന്നാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്.വ്യത്യസ്തമായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്ന് ഗവർണർ ധൻകർ അവകാശപ്പെട്ടു. അതേ സമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഗാംഗുലി തയ്യാറായില്ല. ഇന്ന് വൈകുന്നേരം ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി. 1864-ൽ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡൻ ഗാർഡൻ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു, ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോയോടൊപ്പം ഗവർണർ ട്വീറ്റ് ചെയ്തു. അടുത്ത വർഷം പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേർന്നേക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. content highlights: Sourav Ganguly makes courtesy call to Governor Dhankar ahead of Bengal polls
from mathrubhumi.latestnews.rssfeed https://ift.tt/37U4iD6
via
IFTTT