റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി ഡിസംബർ 20 മുതൽ ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. അതേ സമയം ഇന്നലെ മുതൽ സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. Content Highlights:Saudi Arabia extends entry ban amid threat of new COVID-19 variant
from mathrubhumi.latestnews.rssfeed https://ift.tt/2Mden5W
via
IFTTT